Sunday, April 10, 2011

പ്രകടന പത്രിക.


നക്ഷത്ര ചിപ്പിയില്‍ തേന്‍ നിലാവ് കുറുകിയ ഹര്ഷോന്മാദചുംബനം..

മഴവില്ല് നെയ്ത കനകക്കസവുള്ള ഉടയാടയിലോരുങ്ങി വരും
സന്ധ്യയുടെ കൈത്തണ്ടയില്‍ കവിള്‍ ചേര്‍ത്തൊരു സുഖ നിദ്ര.
കാറ്റിന്‍ കവിതയില്‍ അകം പൂത്തൊരു മേഘതല്‍പ്പത്തില്‍
വെഞ്ചാമരം വീശും സ്വപ്നം കൊണ്ടൊരു താലിത്തിളക്കം.
രാവില്‍ ശാഖകളില്‍ തിരയിളക്കി പാലമരം ചിറകു വീശി ഉയരും ദാഹം.
പാതി ചാരിയ കരളില്‍ അനുഭൂതി ജ്വലിക്കും ശംഖുനാദസ്പര്‍ശം. .
സപ്തസാഗരസംഗമം വിശ്വലയ വിസ്മയം വിടരും നായനാലിംഗനം. ..

4 comments:

രമേശ്‌ അരൂര്‍ said...

കല്പന പീലി വിടര്‍ത്തി ...:)

SHANAVAS said...

വളരെ ആസ്വാദ്യമായ എഴുത്ത്,മാഷേ,ആശംസകള്‍.

ഷമീര്‍ തളിക്കുളം said...

വരികള്‍ ഒത്തിരി ഇഷ്ടായി....

drkaladharantp said...

ഹാവൂ, ഈ വരികള്‍ നിങ്ങളുടെ ഉള്ളില്‍ കൊളുത്ത്തിയോ