Saturday, July 7, 2012

ശരീരഗ്രഹണം


ഇന്നലെ മഞ്ഞിന്റെ വിരലുകള്‍ എന്നെ തൊട്ടു
കുന്നിറങ്ങി വന്ന തൂമഞ്ഞ്
അതില്‍  ഇലകളുടെ സംഗീതം
മഴയുടെ ആശ്ലേഷം ആകെ തുടുപ്പിച്ചിരുന്നു
ഊഞ്ഞാല്‍ വള്ളികളുടെ ചാന്ച്ചക്കത്തില്‍
അല്പം വിശ്രമിച്ചു വൈകിയ പരിഭവം
മുളംകാടുകളുടെ  പാദസരം വീണ പുഴയുടെ
ഓളങ്ങളില്‍ നിന്നും ഗന്ധര്‍വ്വഗന്ധം
കോരി മടിയിലൊളിപ്പിച്ചു വരികയാണ്..
മഞ്ഞ് ഉടലില്‍ ചേര്‍ന്നു നിന്നു
ഉടല്‍ മഞ്ഞായി.
ശരീരഗ്രഹണം
നട അടയ്കാം.

1 comment:

ബിന്ദു .വി എസ് said...

മുളം കാടുകളുടെ പാദസരക്കിലുക്കം കവിത നെയ്ത ആ വന സന്ധ്യ ........
ഗന്ധര്‍വ സന്ധ്യകളുടെ കടല്ത്തിരകളിലേക്ക് പെയ്തു വീണു